സഹായഹസ്തവുമായി
നല്ലപാഠം കൂട്ടുകാർ
കൊട്ടിയൂർ: സഹപാഠിക്ക് ചികിത്സാ സഹായവുമായി തലക്കാണി ഗവ. യുപി.
സ്കൂളിലെ നല്ലപാഠം കൂട്ടുകാർ
നാടിന് മാതൃകയാവുന്നു. ചലനശേഷി വീണ്ടെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായ രണ്ടാം
ക്ലാസ് വിദ്യാർഥിനി
കൊട്ടിയൂർ
വെറ്റിലക്കൊല്ലി കോളനിയിലെ ജ്യോതിക ബാബുവിന് തുടർചികിത്സാ സഹായവുമായാണ് നല്ലപാഠം പ്രവർത്തകർ
മുന്നോട്ട് വന്നിരിക്കുന്നത്. ജന്മനാ കാലുകൾക്ക്
ചലനശേഷിയില്ലാത്ത ജ്യോതിക പെരിന്തൽമണ്ണയിലെ
സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. ഒറ്റപ്ലാവ് എസ്.എച്ച്.
കോണ്‍വെൻറ്റിലെ സിസ്റ്റർ മേഴ്സി മാത്യുവാണ് സഹായിയായി കൂടെയുള്ളത്. നല്ലപാഠം
പ്രവർത്തകർ,
സഹപാഠികൾ, അധ്യാപകർ, രക്ഷിതാക്കൾ
എന്നിവരുടെ സഹായത്തോടെയാണ് ചികിത്സാ സഹായധനം സ്വീകരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ നല്ലപാഠം ലീഡർ ബെറ്റി അന്ന ബെന്നി സിസ്റ്റർ മേഴ്സി മാത്യുവിന് തുക കൈമാറി. വി.വി. ഗിരീഷ്കുമാർ, ഷാജി ജോണ്‍,
നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുനിൽ ബാബു., ഫൈറോസ്, സ്കൂൾ ലീഡർ
ജെറോസ്.കെ ജോസഫ് എന്നിവർ
സംസാരിച്ചു.