നമ്മുടെ വിദ്യാലയം:
1956 ഡിസംബർ 5-ാം തിയതി
കൊട്ടിയൂർ പഞ്ചായത്തിൽ ഒരു ഏകാധ്യാപക
വിദ്യാലയമായി ആരംഭിച്ച തലക്കാണി ഗവ. യു.പി. സ്കൂൾ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി നിരവധി തലമുറകൾക്ക് അക്ഷരങ്ങളുടെ അഗ്നി പകർന്ന് നൽകി പ്രശോഭിക്കുന്നു. ഇന്ന്
ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ 14 മലയാളം , ഇംഗ്ലീഷ്
ഡിവിഷനുകളിലായി 450 ലേറെ കുട്ടികൾ പഠിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങളോടനുബന്ധിച്ച്
കുട്ടികളുടെ വ്യക്തിത്വ വികാസം ലക്ഷ്യമാക്കി നവീകരിച്ച പഠനോപകരണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്
കായികവിദ്യാഭ്യാസം നടത്തുന്നു. കൂടാതെ ചിത്രകല, സ്പോക്കണ്‍ ഇംഗ്ലീഷ്, പ്രവൃത്തിപരിചയം, സംഗീതം തുടങ്ങിയ
മേഖലകളിലും പരിശീലനം നൽകി വരുന്നു.
സി.ബി.എസ്.സി.
സിലബസ് അനുസരിച്ചുള്ള കംപ്യൂട്ടർ പഠനം ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ
കുട്ടികൾക്ക് ലഭ്യമാക്കുന്നു. ധാരാളം റഫറൻസ്
ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന നവീകരിച്ച ലൈബ്രറിയും ലബോറട്ടറിയും കുട്ടികൾക്കായി
ഒരുക്കിയിരിക്കുന്നു. പൊതുവിജ്ഞാനം ഒരു
പ്രത്യേക പഠനവിഷയമായി ഉൾപ്പെടുത്തിക്കൊണ്ട് സമഗ്ര പരിശീലനം ഒരുക്കുന്ന സജീവമായ
ക്ലാസ് മുറികളാണ് ഇവിടെയുള്ളത്.